Surprise Me!

ഇത് പാവപ്പെട്ടവന്റെ സ്വപ്നം, തലയുയർത്തി മുർമു | *Politics

2022-07-25 3,577 Dailymotion

Droupadi Murmus Historic Oath As President Of India
| ദരിദ്രനും സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് എന്നിലൂടെ തെളിഞ്ഞു. എന്റെ സ്ഥാനാരോഹണം ജനാധിപത്യത്തിന്റെ ശക്തിയാണ്. അത് ഞാൻ ഉയർത്തിപ്പിടിക്കും. ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ദ്രൗപതി മുർമുവിന്റെ വാക്കുകളാണിത്.
ഒഡീഷയിലെ അതിദരിദ്ര ഗോത്ര പശ്ചാത്തലത്തിൽനിന്നു രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയിലേക്കുള്ള അവരുടെ യാത്ര പോരാട്ടങ്ങളുടെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണ്. 70 വർഷത്തെ കാത്തിരിപ്പിനുശേഷം ഒരു ഗോത്രവർഗ വനിത ഇന്ന് ഈ പദവിയിലെത്തുമ്പോൾ ഒരിന്ത്യക്കാരൻ എന്ന നിലയിൽ നമുക്കും അഭിമാനിക്കാം.

#DroupadiMurmus #DroupadiMurmusPresident #PresidentDroupadiMurmus